നിര്‍മാണത്തിലെ പിഴവ്; മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് പ്രവര്‍ത്തനം തുടങ്ങിയില്ല

multi-parking
SHARE

തിരുവനന്തപുരം കോര്‍പറേഷനിലെ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം തുറന്നിട്ട് രണ്ടുമാസമായെങ്കിലും ഫയര്‍ ഫോഴ്സ് അംഗീകാരം ലഭിച്ചില്ല. നിര്‍മാണസമയത്തെ പിഴവാണ് അംഗീകാരം ലഭിക്കാത്തതിന് കാരണം. ഇതോടെ പാര്‍ക്കിങ് കേന്ദ്രം പൂര്‍ണതോതില്‍ ഇതുവരെ പ്രവര്‍ത്തിപ്പിക്കാനായില്ല.

ഒറ്റനോട്ടത്തില്‍ പൂര്‍ണ സജ്ജമായ പാര്‍ക്കിങ് കേന്ദ്രമെന്നെ തോന്നും. പക്ഷെ ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം മാത്രമാണിത്. 15 മാസം മുന്‍പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ പാര്‍ക്കിങ് കേന്ദ്രമെന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് സ്ഥലം എം.എല്‍.എ കൂടിയായ ഗതാഗതമന്ത്രി കോര്‍പ്പറേഷന് കൊടുത്ത നിര്‍ദേശമാണിത്. അതിന് മേയര്‍ നല്‍കിയ ഉറപ്പ് ഇതായിരുന്നു. മേയര്‍ മന്ത്രിക്കും നാട്ടുകാര്‍ക്കും നല്‍കിയ വാക്ക് പാലിച്ചില്ല. പാര്‍ക്കിങ് കേന്ദ്രം തുറന്നതായി അവകാശപ്പെട്ടെങ്കിലും ഫയര്‍ഫോഴ്സിന്റെ അന്തിമ അംഗീകാരം ലഭിച്ചില്ല. അതുകൊണ്ട് തന്നെ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല കരാര്‍ കൊടുക്കാനോ പാര്‍ക്കിങ് ഫീസ് നിശ്ചയിക്കാനോ സാധിച്ചില്ല. ഇനിയും ഒരു കോടി രൂപ മുടക്കി അറ്റകുറ്റപണി നടത്തിയാലെ അംഗീകാരം ലഭിക്കു. അതുവരെ ജീവനക്കാരുടെ വാഹനം  അനൗദ്യോഗികമായി കൊണ്ടിടാമെന്ന് മാത്രം.

MORE IN SOUTH
SHOW MORE