പുഴയോരത്ത് 'കളരീവനം' ഒരുങ്ങുന്നു; നട്ടുവളർത്തി നാട്ടുകാർ

vamanapuram-31
SHARE

തിരുവനന്തപുരം വാമനപുരം നദീതീരത്ത് വനം നട്ടുവളര്‍ത്തി നാട്ടുകാര്‍. പുല്ലമ്പാറ പഞ്ചായത്തിലാണ് കുട്ടികളടക്കം ആവേശത്തോടെ പങ്കുചേര്‍ന്ന് കളരീവനം എന്ന പേരില്‍ കാട് സൃഷ്ടിക്കുന്നത്. പുല്ലമ്പാറ തെള്ളിക്കചാലിലാണ് വാമനപുരം നദിയുടെ തീരത്ത് ചെമ്പന്‍കാവ് വനദുര്‍ഗാക്ഷേത്രത്തോടു ചേര്‍ന്ന് നാട്ടുകാരുടെ സംരക്ഷണയില്‍ വനം വളര്‍ന്നുവരുന്നത്. 

2018ല്‍ നൂറുമരങ്ങള്‍ വച്ചാണ് കളരീവനം പദ്ധതി തുടങ്ങിയത്. വേനല്‍ക്കാലത്ത് നദിയില്‍ നിന്ന് വെള്ളംകോരി നനച്ച് മരത്തൈകള്‍ സംരക്ഷിച്ചു. രണ്ടാംഘട്ടത്തില്‍ നദീതീരത്ത് മുളകള്‍ വച്ചുപിടിപ്പിച്ചു. ഇപ്പോള്‍ മൂന്നാംഘട്ടമാണ്. കമ്പകം, ഇലഞ്ഞി, കുളമാവ്, ദേവദാരു, വെള്ള പൈന്‍ എന്നിവയും നിരവധി വനവൃക്ഷങ്ങളും വൈകാതെ വാമനപുരം നദീതീരത്ത് വളര്‍ന്ന് പന്തലിക്കും. ചെമ്പന്‍കാവ് ക്ഷേത്ര കമ്മിറ്റിയും ഫീനിക്സ് ഗ്രന്ഥശാലയും സംയുക്തമായാണ് വനംവച്ചുപിടിപ്പിക്കുന്നത്.

നിരവധി ഔഷധസസ്യങ്ങളും ഇവിടെ വച്ചുപിടിപ്പിച്ചിട്ടുണ്ട്. പ്രകൃതി സ്നേഹികളും സാംസ്കാരിക പ്രവര്‍ത്തകരുമെല്ലാം ഈ വനവല്‍ക്കരണത്തില്‍ പങ്കാളികളാവാന്‍ തെള്ളിക്കച്ചാലില്‍ എത്തുന്നു. 

MORE IN SOUTH
SHOW MORE