തിരുപ്പിറവിയുടെ വരവറിയിച്ച് കാരൾ സന്ധ്യ; ആലംബമറ്റവരെ ചേർത്ത് പിടിച്ച് മെലോഡിയ കോറല്‍ ഫ്രട്ടേണിറ്റി

carol-12
SHARE

തിരുപ്പിറവിയുടെ വരവറിയിച്ച് തിരുവനന്തപുരം മെലോഡിയ കോറല്‍ ഫ്രട്ടേണിറ്റിയുടെ ക്രിസ്മസ് കാരള്‍ സന്ധ്യ.  കോവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്ക്  ധനസഹായ വിതരണവും നടത്തി.

സ്നേഹത്തിന്റേയും സമാധാനത്തിന്റേയും നക്ഷത്രങ്ങളുദിച്ച ക്രിസ്തുമസ് കാലത്തിന്റെ വിളംബരമായി കാരള്‍ സംഘം ഉച്ചത്തില്‍ പാടി. താരകങ്ങള്‍ വീണമീട്ടിയ രാവിന്റെ ഒാര്‍മയുണര്‍ത്തി ഭക്തിസാന്ദ്രമായ വരികള്‍. കോവിഡിന്റെ ദുരിതകാലത്തിനപ്പുറം നല്ല നാളെയുടെ പ്രതീക്ഷകള്‍ പങ്കുവച്ച ലളിതമായ ക്രിസ്തുമസ് ആഘോഷത്തിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കം കുറിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവാ ക്രിസ്തുമസ് സന്ദേശം നല്കി. അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഒപ്പം ആലംബമറ്റവര്‍ക്ക് മെലോഡിയയുടെ കൈത്താങും. മെലോഡിയയുടെ പത്താമത് ക്രിസ്തുമസ് ആഘോഷമാണ് നടന്നത്. 

MORE IN SOUTH
SHOW MORE