ജനവാസ മേഖലകളിൽ നിന്ന് പിടികൂടിയ ജീവികളെ കാട്ടിലേക്ക് മടക്കി അയച്ചു

നാട്ടില്‍ കറങ്ങി നടന്നിരുന്ന പാമ്പ് ഉള്‍പ്പടെയുള്ള ജീവികളെ ഒടുവില്‍ കാട്ടിലേക്ക് മടക്കി അയച്ചു. ജനവാസ മേഖലകളിൽ നിന്നു പലതവണയായ പിടികൂടിയ ജന്തുക്കളെയാണ് പത്തനംതിട്ട മൂഴിയാറില്‍ ഉള്‍വനത്തില്‍ തുറന്നു വിട്ടത്.

പെരുമ്പാമ്പ്, മൂർഖൻ, അണലി, ശങ്കുവരയൻ തുടങ്ങിയ ഇനത്തില്‍പ്പെട്ട അന്‍പതോളം പാമ്പുകള്‍. പിന്നെ മരപ്പട്ടിയും ഉടുമ്പും. പത്തനംതിട്ട, ആലുപ്പുഴ ജില്ലകളിലെ ജനവാസമേഖലകളില്‍ നിന്നു പടികൂടിയതാണ് ഇവയെ എല്ലാം. പ്ലാസ്റ്റിക്ക് ടിന്നുകളിലും ചാക്കുകളിലും ചെറി കൂടുകളിലുമൊക്കെയായി ഞെങ്ങി ഞെരുക്കി കഴിയുകയായിരുന്നു. ഒടുവില്‍ കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക്.

വിഷപാമ്പുകളില്‍ ഏറെയും ആലപ്പുഴയില്‍ നിന്നാണ് പിടികൂടിയത്. മിക്കവയും രണ്ടു മീറ്ററോളം നീളം ഉള്ളവയായിരുന്നു. ആലപ്പുഴയിൽ നിന്നു ലഭിച്ച ഉടുമ്പിന്റെ 45 മൊട്ടകൾ വിരിയുന്നതിനായി വനത്തിൽ മണലിൽ കുഴിച്ചിട്ടു.