വലിയ കുഴികൾ; അപകടം തുടർക്കഥ; നടുവൊടിച്ച് കുണ്ടറ അമ്പിപൊയ്ക റോഡ്

kundararoad-07
SHARE

യാത്രക്കാരുടെ നടുവൊടിച്ച് കൊല്ലം കുണ്ടറയിലെ ആശുപത്രിമുക്ക് അമ്പിപൊയ്ക റോഡ്. വലിയ കുഴികൾ രൂപപ്പെട്ടതോടെ റോഡില്‍ അപകടങ്ങളും പതിവായി. കിഫ്ബി പദ്ധതി പ്രകാരം പുനര്‍നിര്‍മാണത്തിനായി പൊളിച്ച റോഡിന്റെ മൂന്നു കിലോമീറ്ററിലാണ് യാത്രാദുരിതം.

കിഫ്ബിയിൽ നിന്ന് 36 കോടി രൂപ അനുവദിച്ച് ഒരുവര്‍ഷത്തിലേറെയായി തുടങ്ങിയ റോഡ‍ിന്റെ പുനര്‍നിര്‍മാണമാണ് പാതിവഴിയില്‍. 36 കിലോമീറ്റര്‍ റോഡില്‍ ഇളമ്പളളൂര്‍ പഞ്ചായത്തിലെ കുണ്ടറ ആശുപത്രിമുക്ക് മുതല്‍ അമ്പിപ്പൊയ്ക വരെയുളള മൂന്നുകിലോമീറ്ററിലാണ് യാത്രാ ദുരിതം. നാല് മാസം മുൻപ് പഴയ ടാറിങ് പൊളിച്ചെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇടവിട്ടുളള മഴയിൽ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ കാൽനടയാത്ര പോലും ബുദ്ധിമുട്ടായി. ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നു. 

നൂറിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന ഗ്രാമീണപാതയുടെ നിര്‍മാണം വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതികൂലമായ കാലാവസ്ഥയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തടസമെന്നാണ് കരാര്‍ കമ്പനിയുടെ വിശദീകരണം. 

MORE IN SOUTH
SHOW MORE