പുനരധിവാസ പാക്കേജ് പൂർണമായും നടപ്പിലാക്കണം; ചെങ്ങറയിൽ ഭൂസമരം ശക്തം

chengara-01
SHARE

ചെങ്ങറയിലെ  ഭൂരഹിതര്‍ സമരം ശക്തമാക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് പൂര്‍ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വാസയോഗ്യമല്ലാത്ത സ്ഥലം ലഭിച്ചവർക്ക് സ്വന്തം നാട്ടിൽ പകരം ഭൂമി നൽകണമെന്നും ആവശ്യമുണ്ട്.

ചെങ്ങറയില്‍ ഭൂസമരം ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. സര്‍ക്കാര്‍ സെപ്റ്റംബറില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം 912 പേര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ ഭൂമി നല്‍കിയിട്ടുണ്ട്. 583 കുടുംബങ്ങളെപ്പറ്റി ഒരു അറിവും ഇല്ലെന്നുമാണ് കോടതിയെ അറിയിച്ചത്. അവരെല്ലാം ഇപ്പോഴും ഭൂരഹിതരായി അലയുകയാണെന്ന് സമര സമിതി. 

എല്ലാവര്‍ക്കും വാസയോഗ്യമായ ഭൂമി ലഭിക്കും വരെ സമരം ശക്തമാക്കും. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിലെ രാപ്പകൽ സമരം ഇതിന്റെ തുടക്കമാണ്. പിന്നാലെ ജനുവരി 2ന് സെക്രട്ടേറിയേറ്റ് പടിക്കൽ 101 മണിക്കൂർ ഉപവസിക്കും. പട്ടയം ലഭിച്ച പലഭൂമിയും പാറകെട്ടാണെന്നും ആരോപണമുണ്ട്. ഭൂരഹിതര്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ഭൂമി കണ്ടെത്തി നല്‍കണമെന്നും സമര സമിതി ആവശ്യപ്പെടുന്നു.

MORE IN SOUTH
SHOW MORE