പുനലൂരിൽ ഹോട്ടലുകളിൽ പരിശോധന; ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു

punalurraid-01
SHARE

കൊല്ലം പുനലൂർ നഗരസഭയിലെ ആരോഗ്യവിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. ഒരാഴ്ച വരെ പഴക്കമുളള ഭക്ഷ്യവസ്തുക്കളാണ് പരിശോധനയിലൂടെ കണ്ടെത്തിയത്. 

ആഴ്ചകൾ പഴക്കമുള്ള ഇറച്ചി വിഭവങ്ങള്‍, ചൂടാക്കി വീണ്ടും വീണ്ടും ഉപയോഗിക്കുന്ന പൊറോട്ടയും ചപ്പാത്തിയും, പഴകിയ എണ്ണയില്‍ പാചകം ചെയ്യുക, പഴക്കമുളള ചിക്കൻകറി അങ്ങനെ പാത്രങ്ങളെല്ലാം അരിച്ചുപെറുക്കി നോക്കിയപ്പോള്‍ സര്‍വത്ര ആരോഗ്യത്തിന് ദോഷകരം. പുനലൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ പരിശോധന. 

പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍‌ നഗരസഭയിൽ എത്തിച്ച് നശിപ്പിച്ചു. കടകൾക്ക് പിഴ ചുമത്തുന്നതാണ് രീതി. അതുകൊണ്ടുതന്നെ നിയമലംഘനം ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധന തുടരും. ശബരിമല സീസൺ ആരംഭിച്ചതോടെ വൃത്തിഹീനമായ എല്ലാ പ്രവൃത്തികള്‍ക്കെതിരെയും നടപടി ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

MORE IN SOUTH
SHOW MORE