കല്ലുപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായില്ല; വ്യാപാരികളുടെ പ്രതിഷേധം

strikewg
SHARE

test--കൊല്ലം നഗരത്തിലെ കല്ലുപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. രണ്ടുവര്‍ഷമായിട്ടും ഇരുപത്തിരണ്ടുമീറ്റര്‍ നീളമുളള പാലമാണ് നിര്‍മിക്കാനാകാത്തത്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്നുളള ഒത്തുകളിയാണെന്നാണ് വ്യാപാരികള്‍ ആരോപിച്ചു.

രാജഭരണകാലത്ത് നിര്‍മിച്ച പാലം പൊളിച്ചുകളഞ്ഞ് പുതിയ പാലം നിര്‍മിക്കാനാണ് രണ്ടുവര്‍ഷം മുന്‍പ് കല്ലുപാലം പൊളിച്ചത്. ചാമക്കടയെയും ലക്ഷ്മിനടയെയും ബന്ധിപ്പിക്കാന്‍ വെറും ഇരുപത്തിരണ്ടു മീറ്റര്‍ നീളമുളള പാലം. ഇപ്പോഴും പാലത്തിന്റെ പൈലിങ് ജോലി തീര്‍ന്നിട്ടില്ല. രണ്ടോ മൂന്നു തൊഴിലാളികളുമായുളള പാലംപണിയില്‍ കച്ചവടക്കാരാണ് ദുരിതത്തിലായത്. കടകളിലേക്ക് ആരും വരുന്നില്ല. സാധനങ്ങള്‍ എത്തിക്കാനാകുന്നില്ല. 

തിരഞ്ഞെടുപ്പ് കാലത്ത് ഇപ്പം ശരിയാക്കാമെന്ന് വോട്ടുതേടി ജയിച്ചവര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കരാറുകാരുമൊക്കെ ചേര്‍ന്നുളള ഒത്തുകളിയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. ‌ഉള്‍നാടന്‍ജലഗതാഗതവകുപ്പാണ് പാലത്തിന്റെ നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. 

MORE IN SOUTH
SHOW MORE
Loading...
Loading...