ബിജെപി നേതാവിന്റെ കാറിന് അജ്ഞാതർ തീയിട്ടു; കേസ്

carfire-10
SHARE

തിരുവനന്തപുരം കഴക്കൂട്ടത്ത് ബിജെപി നേതാവിന്റെ കാർ സാമൂഹ്യവിരുദ്ധർ കത്തിച്ചു. ബിജെപി കഴക്കൂട്ടം മണ്ഡലം സെക്രട്ടറി എസ്.എസ്. സുനിലിന്റെ കാറാണ് കത്തിനശിച്ചത്. ശ്രീകാര്യം പൊലീസ് കേസെടുത്തു.

ശ്രീകാര്യം പാങ്ങപ്പാറയിൽ വീടിനുമുന്നില്‍  നിര്‍ത്തിയിട്ടിരുന്ന കാറാണ് അജ്ഞാതര്‍ തീവച്ചത്. ബിജെപി കഴക്കൂട്ടം മണ്ഡലം ജനറല്‍ സെക്രട്ടറിയായ സുനിലിന്റെ ടവേറ കാർ കഴിഞ്ഞ ദിവസവും തീ വയ്ക്കാൻ ശ്രമമുണ്ടായിരുന്നു. തീപിടുത്തതില്‍ കാറിന്റെ മുൻഭാഗം പൂര്‍ണമായും നശിച്ചു. ഒന്നര വർഷത്തിനും മുൻപും സുനിലിന്റെ വാഹനങ്ങൾ നശിപ്പിക്കാൻ ചിലർ ശ്രമിച്ചിരുന്നു. പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം നടത്താനോ പ്രതികളെ കണ്ടെത്താനോ തയ്യാറായില്ലെന്ന് സുനിൽ ആരോപിച്ചു. 

ഇപ്പോൾ ജീവന് തന്നെ ഭീഷണി ഉയർന്നിരിക്കുകയാണെന്നും സുനിൽ പറഞ്ഞു. സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

MORE IN SOUTH
SHOW MORE
Loading...
Loading...