സാഹസികയാത്ര ന‌ടത്തിയാൽ കുടിവെള്ളം കിട്ടും; ദുരിതം

thiruvalla-peringara-panchayth-water-issue
SHARE

സാഹസികയാത്ര ന‌ടത്തി അപകടമില്ലാതെ തിരിച്ചു വന്നാല്‍ കുടിവെള്ളം കിട്ടും. തിരുവല്ല പെരിങ്ങര പഞ്ചായത്തിലെ പനച്ചയില്‍ തുരുത്തിലെ ജനങ്ങളുടെ ദുരിതമാണിത്. തടിപ്പാലത്തിലൂടെയാണ് വെള്ളംനിറഞ്ഞ തോടിന് കുറുകെയുള്ള യാത്ര.

പെരിങ്ങര പഞ്ചായത്തിലെ നാലാംവാര്‍ഡിന്‍റെ അതിരില്‍ പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ ടാങ്കില്‍ ശുദ്ധജലമെത്തും. വീടുകളിലേക്ക് പൈപ്പ് ബന്ധം ഇല്ലാത്തതിനാല്‍ ഒന്നാംവാര്‍ഡിലെ പനച്ചയില്‍ തുരുത്തിലെ താമസക്കാര്‍ നടന്നു പോയി കുടത്തിലാക്കും. പിന്നെയാണ് സാഹസം. പാലമില്ലാത്തതിനാല്‍ തോടിന് കുറുകെയിട്ടിരിക്കുന്ന തടിക്കഷണത്തില്‍ കൂടി വെള്ളം നിറഞ്ഞ കുടവുമായി മറുകരയെത്തണം. വെള്ളവുമായെത്തിയവര്‍ വഴുതിവീണ സംഭവങ്ങളുമുണ്ട്. 

പാലം കടന്നതു കൊണ്ടായില്ല. വീടുകളിലേക്ക് ഇടുങ്ങിയതും ചെളിനിറഞ്ഞതുമായ വഴിയാണുള്ളത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെ മറ്റാരെങ്കിലും സഹായിക്കണം. വെള്ളം പൊങ്ങിയാല്‍ തുരുത്ത് തീര്‍ത്തും ഒറ്റപ്പെടും. തുരുത്തിലെ പത്ത് കുടുംബങ്ങളുടേയും സ്വപ്നം ഇതാണ്. സഞ്ചരിക്കാന്‍ കൊള്ളാവുന്ന ഒരു വഴി. കുടിക്കാന്‍ സാഹസിക യാത്ര നടത്താതെ അല്‍പം കുടിവെള്ളം.

MORE IN SOUTH
SHOW MORE
Loading...
Loading...