‘നാട്ടുകാർക്ക് തൊഴിൽ വേണം’; ടൈറ്റാനിയം ഉപരോധിച്ചു

titaniumstrike
SHARE

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഉപരോധിച്ച് നാട്ടുകാര്‍. കമ്പനിയില്‍ കൂടുതല്‍ നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്. കൊച്ചുവേളിയിലെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറി മാനേജ്മെന്‍റ് നാട്ടുകാരോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് രാവിലെ ഉപരോധം തുടങ്ങിയത്. കമ്പനിയിയിലെ നിയമനങ്ങളില്‍ ഓള്‍ സെയിന്‍റ്സ്, കരിക്കരം, മാധവപുരം, ബാലനഗര്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് സമരക്കാര്‍ ആരോപിച്ചു.

25 ശതമാനം സംരവണമാണ് ആവശ്യപ്പെടുന്നത്. അവിദഗ്ധതൊഴലുകള്‍ക്ക് പ്രദേശവാസികളെ മാത്രം പരിഗണിക്കണം. കമ്പനിയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ആശുപത്രിയിൽ പൊതുജനങ്ങൾക്കും പ്രവേശനമനുവദിക്കണമെന്നും സംയുക്തസമരസമിതി ആവശ്യപ്പെട്ടു. 

കമ്പനിയുടെ പ്രവര്‍ത്തനത്തിന് എതിരല്ലെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ മാസം 24ന് സൂചനാസമരം നടത്തിയിരുന്നു. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

MORE IN SOUTH
SHOW MORE
Loading...
Loading...