ബീച്ചുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല; ഒപ്പം സാമൂഹ്യവിരുദ്ധരുടെ ശല്യവും

paravurbeach-03
SHARE

തിരുവനന്തപുരത്തിനോട് അതിര്‍ത്തി പങ്കിടുന്ന കൊല്ലം പരവൂര്‍ മേഖലയിലെ ബീച്ചുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. തീരദേശപൊലീസിന്റെ നിരീക്ഷണമില്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം ബീച്ചുകള്‍ക്ക് പേരുദോഷമുണ്ടാക്കുന്നു. വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടയിടമായിട്ടും സംരക്ഷിക്കാനാരുമില്ല.   

       

കരിങ്കല്ലുകള്‍ അതിരിട്ടതിനപ്പുറം തെക്കുംഭാഗത്തെ ബീച്ചിെലത്തുന്നവര്‍ക്ക് അത്ര സുരക്ഷിതത്തമില്ലെന്നാണ് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ തെളിയിച്ചത്. പകല്‍സമയത്തു പോലും അക്രമികളുടെയോ സാമൂഹ്യവിരുദ്ധരുടെയോ ശല്യം ഉണ്ടാകുന്നത് ഇൗ നാടിന് തന്നെ ആപത്തായി. ഇത്രയൊക്കെ ഉണ്ടായിട്ടും ആവര്‍ത്തിക്കാതിരിക്കാന്‍‌ ആരും ഒന്നു ചെയ്തിട്ടില്ല. താഴേക്ക് പതിക്കാറായി ഉയരത്തില്‍ നില്‍ക്കുന്ന തെരുവ് വിളക്ക് മാത്രം മതി അധികാരികളുടെ ഉത്തരവാദിത്തം വിലയിരുന്നാല്‍. ഒന്നല്ല രണ്ടിടങ്ങളില്‍ ഇങ്ങനെ വിളക്കുകാലുകള്‍ നാണംകെടുത്തുന്നു. പേരുദോഷം മാറ്റാനെങ്കിലും പൊലീസുകാരുടെ നിരീക്ഷണം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇവിടെ നിന്ന് ഏറെ അകലലെയല്ലാത്ത താന്നി ബീച്ചും സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ടയിടമാണ്. 

സ്ത്രീകളും കുട്ടികളുമൊക്കെ എത്തുന്നയിടം. പക്ഷേ എന്തിനേറെ പറയാന്‍ ഒരു ശുചിമുറി പോലുമില്ലാത്തത് വല്ലാത്ത കഷ്ടം തന്നെ. ബീച്ചുകളും പാര്‍ക്കുകളിലുമൊക്കെ ആളനക്കമാകുമ്പോള്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും തദ്ദേശസ്ഥാപനങ്ങളും പൊലീസ് സംവിധാനങ്ങളൊക്കെയാണ് യാതൊരു തയാറെടുപ്പും ഇതുവരെയും നടത്താത്തത്. 

MORE IN SOUTH
SHOW MORE
Loading...
Loading...