നവീകരണമില്ല; അടച്ചുപൂട്ടൽ ഭീഷണിയിൽ എരൂരിലെ ഓയിൽപാം ഇന്ത്യ ഫാക്ടറി

oilpalm-13
SHARE

പൊതുമേഖല സ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡ് നവീകരണമില്ലാതെ പ്രതിസന്ധിയിലേക്ക്. യന്ത്രത്തകരാര്‍ കാരണം കൊല്ലം ഏരൂരിലെ ഫാക്ടറിയില്‍ എണ്ണപ്പന കായ്കളുടെ സംസ്കരണം പൂര്‍‌ണതോതില്‍ നടക്കുന്നില്ല. വിളവെടുത്ത പനങ്കുലകൾ ഫാക്ടറി പരിസരത്തു കുന്നുകൂടുകയാണ്. 

മണിക്കൂറിൽ 20 ടൺ ശേഷിയുണ്ടായിരുന്ന ഏരൂരിലെ ഫാക്ടറിയാണു അടച്ചുപൂട്ടലില്‍ എത്തിയിരിക്കുന്നത്. എണ്ണപ്പനയുടെ കായ്കള്‍ സംസ്കരിക്കുന്ന രണ്ടു ബോയ്‌ലറുകളില്‍ ഒരെണ്ണം തകരാറിലായിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. ശേഷിക്കുന്നതാകട്ടെ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനുമാകില്ല. ഒരു ബോയ്‌ലർ മാത്രം ഉപയോഗിച്ചു പനങ്കുലകൾ സംസ്കരിക്കാനാവില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വന്‍സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയാല്‍ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരുമെന്നതാണ് ആശങ്ക. പുതിയ യന്ത്രങ്ങള്‍ സ്ഥാപിക്കുകയോ, ആവശ്യമായ നവീകരണമോ ഉണ്ടാകണം.   

ബോയ്‌ലറിലെ നീരാവി ഉപയോഗിച്ച് വൈദ്യുതി ഉൽപാദനം നടത്തിയതൊക്കെ നിലച്ചു. ഇതുകാരണം വൈദ്യുതി ബില്ലും ബാധ്യതയാവുകയാണ്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനയായ സിെഎടിയുവിന്റെ തീരുമാനം.   

MORE IN SOUTH
SHOW MORE
Loading...
Loading...