യോഗം ചേർന്ന് പന്തളം നഗരസഭ; നിയമവിരുദ്ധമെന്ന് എൽഡിഎഫും യുഡിഎഫും; ബഹളം

pandalam-13
SHARE

ഭരണസമിതി പിരിച്ചു വിടണമെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി ശുപാര്‍ശ ചെയ്ത പത്തനംതിട്ട പന്തളം നഗരസഭ യോഗത്തിൽ ബഹളം. കൗണ്‍സില്‍ ചേരാന്‍ നിയമപരമായ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫും യുഡിഎഫും പ്രതിഷേധിച്ചു. ബഹളത്തിനിടെ സെക്രട്ടറിക്കെതിരായ പ്രമേയം ഉള്‍പ്പടെ ഭരണപക്ഷം പാസാക്കി. 

ബജറ്റ് അവതരണത്തിലെ അപാകത ചൂണ്ടിക്കാട്ടി പന്തളം നഗരസഭ ഭരണസമിതി പിരിച്ചുവിടാന്‍ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പിന് കഴിഞ്ഞ ആഴ്ച്ച ശുപാര്‍ശ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാവിലെ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. നിയമപരമായ പ്രശ്നങ്ങള്‍ ഉന്നയച്ച് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചു.

ബഹളത്തിനിടയില്‍ അജണ്ടകൾ പാസാക്കി കൗൺസിൽ യോഗം വേഗത്തില്‍ പിരിഞ്ഞു. ഭരണസമിതി പിരിച്ചുവിടണമെന്ന സെക്രട്ടറിയുടെ ശുപാര്‍ശ നടപ്പിലാക്കണമെന്നാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ആവശ്യം. യോഗ ശേഷവും നഗരസഭ കെട്ടിടത്തിന് മുന്നിൽ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചു. 

MORE IN SOUTH
SHOW MORE
Loading...
Loading...