അപകടച്ചുഴികൾ പതിയിരിക്കുന്ന കാപ്പിൽ തീരം; സുരക്ഷാ സംവിധാനങ്ങളില്ല; പ്രതിഷേധം

kappil-11
SHARE

വര്‍ക്കലയിലെ കാപ്പില്‍ തീരത്ത് അപകടങ്ങള്‍ പതിവാകുമ്പോഴും സുരക്ഷാ സംവിധാനങ്ങളില്ല. നാട്ടുകാർ സ്ഥാപിച്ച അപകടസൂചന നൽകുന്ന ബോർഡ് മാത്രമാണ് ഇവിടെയുള്ളത്. അടുത്തിടെ രണ്ടു യുവാക്കൾ ചുഴിയിൽപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. 

വർക്കല മുതൽ കാപ്പിൽ വരെയുള്ള കടൽത്തീരം സഞ്ചാരികളുടെ പറുദീസയാണ്. കാപ്പിൽ തീരത്ത് ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ സൂചിപ്പിക്കാൻ ഒരു ബോർഡ് പോലുമില്ല. രണ്ടാഴ്ച മുൻപാണ് കടൽത്തീരത്ത് കുളിക്കാനിറങ്ങിയ രണ്ടു കോളജ് വിദ്യാർഥികൾ തിരയിൽപ്പെട്ടത്. ഒരാളുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരം അപകടങ്ങൾ തുടർക്കഥയാകുമ്പോഴും ഒരു ലൈഫ് ഗാർഡിനെ പോലും ഇവിടെ നിയോഗിച്ചിട്ടില്ല. 

അപകടസൂചന നൽകുന്ന ആകെയുള്ള ഈ ബോർഡ് സ്ഥാപിച്ചതാകട്ടെ നാട്ടുകാരും. ടൂറിസത്തിന് പ്രാധാന്യം നൽകുന്ന സർക്കാർ, അപകടങ്ങൾ തടയുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. 

MORE IN SOUTH
SHOW MORE
Loading...
Loading...