ലോഡ് കൊണ്ട് പോകുന്നത് ചോദ്യം ചെയ്തു; നാട്ടുകാരെ മർദ്ദിച്ച് ലോറി ഡ്രൈവർമാർ

attackquarry-04
SHARE

സമയം കഴിഞ്ഞ് പാറമടയില്‍ നിന്ന് ലോ‍ഡ് കൊണ്ടുപോകുന്നത് ചോദ്യം ചെയ്തവരെ ടിപ്പര്‍ലോറി ഡ്രൈവര്‍മാര്‍ മര്‍ദിച്ചതായി പരാതി. കൊല്ലം ചിതറ തലവരമ്പിലാണ് ലോറി ‍ഡ്രൈവര്‍മാര്‍ ഓട്ടോറിക്ഷാഡ്രൈവറെയും മകനെയും മര്‍ദിച്ചത്.

തലവരമ്പ് സ്വദേശി നിസാമുദീനും മകൻ ഇർഫാനുമാണ് മർദനമേറ്റത്. ഇവര്‍ കടയ്ക്കൽ താലൂക്കാശുപത്രിയിൽ ചീകിൽസയിലാണ്.

തലവരമ്പിലെ പാറമടയില്‍ നിന്ന് വൈകിട്ട് ആറരയ്ക്ക് കരിങ്കല്ല് കയറ്റി വന്ന ലോറി സ്ത്രീകൾ ഉൾപ്പെടെയുള്ളവര്‍ തടഞ്ഞു. വാക്കേറ്റത്തിനിടെ ലോറി ‍ഡ്രൈവര്‍മാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി. 

വൈകിട്ട് അഞ്ചിന് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിയശേഷം ലോഡുമായി ലോറികള്‍ പോകരുതെന്ന് പ്രദേശികധാരണയുണ്ടെന്നാണ് വിവരം.

മര്‍ദനമേറ്റവരുടെയും ലോറി ‍ഡ്രൈവര്‍മാരുടെയും പരാതി ലഭിച്ചെന്നും അന്വേഷിക്കുമെന്നും ചിതറ പൊലീസ് പറഞ്ഞു.

MORE IN SOUTH
SHOW MORE
Loading...
Loading...