മിൽമയുടെ ഡ്രൈവർ തസ്തികയിലേക്ക് ഒഴിവ് ഒന്ന്; അഭിമുഖത്തിന് എത്തിയത് ആയിരങ്ങൾ

milma-03
SHARE

കോവിഡ് കാലത്ത് ജോലി തേടി ആയിരങ്ങൾ. കൊല്ലം തേവള്ളിയിലെ മിൽമ ഡയറിയിക്ക് മുന്നിലാണ് കോവിഡ് മാനദണ്ഡം പാലിക്കാതെ ഡ്രൈവർ തസ്തികയിലേക്ക് കൂടിക്കാഴ്ച വച്ചത്. ഒരു ഒഴിവ് മാത്രമാണുള്ളതെന്ന് അറിയാതെ മറ്റ് ജില്ലകളിൽ നിന്നും ഉദ്യോഗാർഥികൾ എത്തിയിരുന്നു .  

കോവിഡ് കാലത്ത് ജോലിയില്ലാത്ത വിഷമിക്കുന്നവരാണ് ഇങ്ങനെ കാത്തു നിൽക്കുന്നത്. കൊല്ലം തേവള്ളിയിലെ മിൽമ ഡയറിക്ക് മുന്നിലാണ് ഈ കാഴ്ച. ഡ്രൈവർ തസ്തികയിലേക്ക്  ഒഴിവുണ്ടന്നായിരുന്നു അറിയിപ്പ്. ഇതറിഞ്ഞ് ആയിരത്തിലധികം പേരാണ് ഇന്റർവ്യവിൽ പങ്കെടുക്കാൻ എത്തിയത്. ഒരു ഒഴിവ് മാത്രമാണ് ഉള്ളതെന്ന് ഉദ്യോഗാർഥികൾ ആരും അറിഞ്ഞിരുന്നില്ല. പൊരി വെയിലത്ത് മണിക്കൂറുകളായുള്ള കാത്തു നിൽപ് ദയനീയമായി.

മറ്റു ജില്ലകളിൽ നിന്ന് പോലും ജോലി തേടി എത്തിയവരുണ്ടായിരുന്നു. നേരത്തേ ഇതേ പോലെ കൂടിക്കാഴ്ച നടത്തിയിട്ട് നിയമനം നടക്കാതെ പോയതിന്റെ കഥയും ഉദ്യോഗാർഥികൾ വെളിപ്പെടുത്തി. ഉദ്യോഗാർഥികളുടെ ആൾക്കൂട്ടം മാധ്യമങ്ങളിലൂടെ അറിഞ്ഞ പോലീസ് എല്ലാവരെയും പിരിച്ച് വിടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

MORE IN SOUTH
SHOW MORE
Loading...
Loading...