പ്രാദേശിക വാഹനങ്ങൾക്ക് പാറനൽകുന്നതിൽ സംഘർഷം; 3 പേരെ റിമാന്‍‍‍ഡ് ചെയ്തു

pooyapally-
SHARE

കൊല്ലം ഓയൂർ ഓട്ടുമല പാറമടയില്‍ പ്രാദേശിക വാഹനങ്ങൾക്ക് പാറനൽകുന്നതുമായി ബന്ധപ്പെട്ട് സംഘർഷം. പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്ത മൂന്നു പേരെ കോടതി റിമാന്‍‍‍ഡ് ചെയ്തു.

പൂയപ്പള്ളി പൊരിയകോട് ഓട്ടുമല പാറമടയില്‍ പ്രാദേശികമായി പാറ നൽകുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.

പാറമട ഉടമകളിലൊരാളായ മൈലോട് പൊരിയക്കോട് ആർആർ നിവാസിൽ പ്രസന്നൻ, മരങ്ങാട് നാദിയാ മൻസിലിൽ നവാസ്, ചെങ്കുളം മാവിളപുത്തൻവീട്ടിൽ അനു എസ് തങ്കച്ചൻ എന്നിവരെയാണ് കോടതി റിമാന്‍‍ഡ് ചെയ്തത്. പ്രസന്നനെതിരെ വധശ്രമത്തിനും,നവാസിനും, അനുവിനുമെതിരെവീട്ടിൽ അതിക്രമിച്ച്കയറിയതിനും, വധശ്രമത്തിനുംകേസെടുത്തു. കഴിഞ്ഞദിവസം വൈകിട്ട് ഏഴിനായിരുന്നു സംഘര്‍ഷമുണ്ടായത്. 

ഓട്ടുമല വി.കെ.റോക്സ് എന്ന പാറമടയില്‍ കഴിഞ്ഞകുറേ നാളുകളായി ലോറിഡ്രൈവർമാരുമായി തർക്കം നിലനിന്നിരുന്നു. വെള്ളിയാഴ്ച രാവിലെ പാറ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമുണ്ടാവുകയും പാറമടയുടെ പ്രവർത്തനം നിർത്തി വെയ്ക്കുകയും ചെയ്തിരുന്നു. തർക്കമുണ്ടാക്കിയവരിൽ പ്രധാനികളായ നവാസിനെയും, അനുവിനെയും പ്രശ്നംചർച്ച ചെയ്യാനായി പ്രസന്നന്‍ വീട്ടിൽ വിളിച്ച് വരുത്തി. ചർച്ചയ്ക്കിടയിൽ മദ്യം വിളവുകയും ഇരുകൂട്ടരുമായി വാക്ക് തർക്കവും തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായെന്നാണ് കേസ്. 

MORE IN SOUTH
SHOW MORE
Loading...
Loading...