വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണം; ഉറപ്പുനല്‍കി മന്ത്രി

vizhinjamwb
SHARE

വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നവീകരണം ഉറപ്പുനല്‍കി മന്ത്രി ആന്‍റണി രാജുവിന്‍റെ സന്ദര്‍ശനം.  പുതിയ കെട്ടിടവും സര്‍വീസുകളും മന്ത്രി വാഗ്ദാനം ചെയ്തു. വിഴിഞ്ഞം ഡിപ്പോയുടെ ദയനീയ അവസ്ഥ മനോരമ ന്യൂസ് നാട്ടുവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു .

യാത്രക്കാര്‍ക്ക് ഇരിക്കാനോ ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാനോ പോലും സ്ഥലമില്ലാത്ത വിഴിഞ്ഞം കെ.എസ്.ആര്‍.ടി ഡിപ്പോ നവീകരിക്കുമെന്ന ഉറപ്പാണ് ഗതാഗതമന്ത്രി നല്‍കുന്നത്. ഡിപ്പോയിലെത്തിയ മന്ത്രി ജീവനക്കാരുമായി ആശയവിനിമയം നടത്തി. പുതിയ ശുചിമുറി ക്ലോംപ്ലക്സ് ഉള്‍പ്പടെ സ്ഥാപിക്കും. 

പൂന്തുറ–പൂവാര്‍ ചെയിന്‍ സര്‍വീസുകളും പൂവാര്‍ - പെരുമാതുറ സര്‍വീസും ഉടന്‍ അരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഡിപ്പോയിലെ മന്ദിരം നവീകരിച്ച്  പരീക്ഷണാടിസ്ഥാനത്തിൽ നടത്തിപ്പ് കുടുംബശ്രീക്ക് നൽകും . കോവളം എം.എല്‍.എ എ വിൻസെന്‍റും  കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു

MORE IN SOUTH
SHOW MORE
Loading...
Loading...