കൊല്ലത്തെ പബ്ലിക് ലൈബ്രറിക്ക് പൂട്ടുവീണിട്ട് ഒന്നര വർഷം; തുറക്കാൻ നടപടി വേണമെന്ന് സഹൃദയർ

publiclibrary-10
SHARE

കൊല്ലത്തിന്റെ അക്ഷരത്തറവാടായ പബ്ളിക് ലൈബ്രറിക്ക് പൂട്ടുവീണിട്ട് ഒന്നരവര്‍ഷമാകുന്നു. കലക്ടര്‍ ചെയര്‍മാനായ ഭരണസമിതിക്ക് അക്ഷരസ്നേഹികള്‍ പരാതി നല്‍കിയിട്ടും പരിഹാരമാകുന്നില്ല.

നൂറിലധികം പേര്‍ വന്നുപോയിരുന്നയിടത്ത് ആളനക്കമില്ല. കോവിഡ് വരുത്തിവച്ചതാണെങ്കിലും ഭരണപരവും സാമ്പത്തികവുമായ പ്രതിസന്ധി കൊല്ലം പബ്ളിക്് ലൈബ്രറിയെ ഇരുട്ടിലാക്കി. അഞ്ഞൂറിലേറെ സജീവ അംഗങ്ങള്‍ ദിനംപ്രതി ലൈബ്രറിയെ ആശ്രയിച്ചിരുന്നു. പിഎസ്എസിയുടേത് ഉള്‍പ്പെടെ എഴുത്ത് മല്‍സര പരീക്ഷകള്‍ക്ക് പരിശീലിക്കുന്നവരുടെ ഏറ്റവും മികച്ച പഠനകേന്ദ്രമാണ് അടഞ്ഞുകിടക്കുന്നത്. ലൈബ്രറി വളപ്പിലെ സോപാനം ഓഡിറ്റോറിയത്തിന്റെ വരുമാനത്തിലായിരുന്നു ഏറ്റവും ഒടുവില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം. ലോക്ഡ‍ൗണില്‍ വരുമാനം നിലച്ചതോടെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. പതിനാലു ജീവനക്കാരുടെ ശമ്പളകുടിശിക ഉള്‍പ്പെടെ 22 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.

ഒരു ലക്ഷത്തിലേറെ പുസ്തകങ്ങള്‍ ഉളള ലൈബ്രറി മാത്രമല്ല, ഗവേഷണകേന്ദ്രം, കുട്ടികളുടെ ലൈബ്രറി, സോപാനം കലാനികേതന്‍, ആര്‍ട് ഗാലറി, നാടകപഠനകേന്ദ്രം തുടങ്ങി എല്ലാം അടഞ്ഞുകിടക്കുകയാണ്. പുതിയ ഭരണസമിതി രൂപീകരിച്ച് ലൈബ്രറി തുറക്കാന്‍ ജില്ലാ കലക്ടര്‍ താല്‍പര്യമെടുക്കണം.

MORE IN SOUTH
SHOW MORE
Loading...
Loading...