അപകടച്ചുഴി ഒളിപ്പിച്ച് നദി; ചെലഞ്ചിപാലത്തിൽ അപകട മുന്നറിയിപ്പ് ബോർഡ് വേണം

vamanapuram-10
SHARE

തിരുവനന്തപുരം വാമനപുരം ചെലഞ്ചിപാലത്തിനു സമീപം അപകട മുന്നറിയിപ്പ് ബോര്‍ഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു. നദിയിലെ ചുഴിയില്‍ വീണു മരിച്ചത് നിരവധി പേര്‍. നീളം കൂടിയ പാലം കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനെത്തുവരുമാണ് കൂടുതലും അപകടത്തില്‍പെടുന്നത്.

പാലോട് പാങ്ങോട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലുള്ളതാണ് ചെലഞ്ചി പാലം. ഇവിടെയുള്ള നദിയില്‍ നീന്താനും കുളിക്കാനുമായി നിരവധി പേരാണ് ദിനവും എത്തുന്നത്. പലര്‍ക്കും നദി പരിചയമില്ലാത്തതിനാല്‍ ചുഴിയിലും ഗര്‍ത്തത്തിലും പെട്ടു പോകാറുണ്ട്. കഴിഞ്ഞ ദിവസം വില്ലേജ് അസിസ്റ്റന്‍റ് ഈ ചുഴിയില്‍ പെട്ടു മരണപ്പെട്ടു. നീന്തല്‍ വിദഗ്ദനായ സജി ചുഴിയില്‍ പെട്ടതോടെ രക്ഷപ്പെടാന്‍ കഴിയാത്തവണ്ണം ഗര്‍ത്തത്തില്‍ പെടുകയായിരുന്നു. ഇതോടെയാണ് മുന്നറിയിപ്പ് ബോര്‍ഡ് വേണമെന്ന ആവശ്യം ശക്തമായത്.

രണ്ടു പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലായതിനാല്‍ ആര്‍ക്കാണ് ചുമതല എന്നതിനെപ്പറ്റിയും ഇവിടെ തര്‍ക്കങ്ങള്‍ പതിവാണ്. ഇതു സാമൂഹ്യവിരുദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ അവസരമാക്കി മാറ്റുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...