ടിവിയും മൊബൈലും കിട്ടി; വൈദ്യുതിയില്ല; ദുരനുഭവം

nocurrentwb
SHARE

ഓണ്‍ലൈന്‍ പഠനത്തിനായി ടിവിയും മൊബൈലും സംഭാവനയായി ലഭിച്ച കുട്ടികള്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ആര്യങ്കോട് പഞ്ചായത്തിലെ ചിലമ്പറ വാര്‍ഡില്‍ താമസിക്കുന്ന അരുണിനും അജിനുമാണ് ദുരനുഭവം.

ഈ വീട്ടിലെ മുറിയില്‍ പാക്കറ്റ് പൊട്ടിക്കാതെ പുത്തന്‍ ടിവി ഭദ്രമായി ഇരിപ്പുണ്ട്. കാരണം ഇവിടെ വൈദ്യുതി ഇല്ല. പഠിക്കാന്‍ മിടുക്കരായ മൂന്നാം ക്ലാസുകാരന്‍ അരുണിനും 7 ാം ക്ലാസുകാരന്‍ അജിനും ഇതുകാരണം പഠനം മുടങ്ങുന്നു. അയല്‍ വീടുകളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യ്ത്  വല്ലപ്പോഴമാണ് ക്ലാസുകളില്‍ പങ്കെടുക്കുന്നത്. ആര്യങ്കോട് പഞ്ചായത്തിലെ സുഷമകുമാരിയുടെ മക്കളാണിവര്‍. മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവുപേക്ഷിച്ച ഈ അമ്മ  വീട്ടുജോലിക്കും തൊഴിലുറപ്പ് പണികള്‍ക്കും പൊയികിട്ടുന്ന വരുമാനത്തിനാലാണ് കുടുംബം പുലര്‍ത്തുന്നത്. അധ്യാപകരുടെസഹായത്താല്‍ ലഭിച്ച ടിവിയും മൊബൈലും ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഈ കുട്ടികള്‍

പഞ്ചായത്തിലും വൈദ്യുതി ബോര്‍ഡിലും പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല. സര്‍ക്കാരിന്‍റെ കനിവിനായി കാത്തിരിക്കുകയാണ് ഈ കുട്ടികള്‍ 

MORE IN SOUTH
SHOW MORE
Loading...
Loading...