900 കോഴികളെ തെരുവുനായകള്‍ കടിച്ചുകൊന്നു; രണ്ടു ലക്ഷത്തിലേറെ നഷ്ടം

straydogwb
SHARE

തിരുവനന്തപുരം പാലോട് കോഴി ഫാമിലെ 900 കോഴികളെ തെരുവുനായകള്‍ കൂട്ടത്തോടെ കടിച്ചുകൊന്നു. കോഴികളെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കൊന്നൊടുക്കിയതോടെ രണ്ടുലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഫാമുടമയ്ക്കുണ്ടായത്.  

വെള്ളിയാഴ്ച രാത്രിയാണ് പാലോട് നന്ദിയോടുള്ള കോഴിഫാമിലെ കോഴികളെ തെരുവുനായ്ക്കള്‍ കൊന്നൊടുക്കിയത്. രണ്ട് ഷെഡിലായി 2000 കോഴികളെയായിരുന്നു വളര്‍ത്തിയിരുന്നത്. ഓരോ ഷെഡിലും ആയിരം കോഴികള്‍ വീതം. കനംകുറഞ്ഞ ഇരുമ്പുവലയായിരുന്നു ഷെഡിന് ഇട്ടിരുന്നത്. ഇന്നലെ രാവിലെ ഫാം ഉടമ വന്ന് നോക്കിയപ്പോള്‍ ഒരുഷെഡിലെ കോഴികള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നതാണ് കണ്ടത്. കൂട്ടിലുണ്ടായിരുന്ന തെരുവുനായ്ക്കളെ ഫാമുടമ ഓടിച്ചുവിട്ടു. ഇരുമ്പുവല കടിച്ചുമുറിച്ചാണ് നായ്ക്കള്‍ ഷെഡിനുള്ളില്‍ കടന്നതെന്ന് ഫാമുടമ നളിനന്‍ പറഞ്ഞു.

31 ദിവസം പ്രായമുള്ള കോഴികളാണ് ചത്തത്. ഒരു കോഴി രണ്ടുകിലോ വരെ തൂക്കമെത്തിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഏറെ കഷ്ടപ്പെട്ട് പണം കണ്ടെത്തി വാങ്ങിയ കോഴികളെ കൂട്ടത്തോടെ തെരുവുനായ്ക്കള്‍ കൊന്നതോടെ നളിനന്‍ പ്രതിസന്ധിയിലുമായി.

MORE IN SOUTH
SHOW MORE
Loading...
Loading...