ചിതറയിൽ വീട്ടമ്മയ്ക്ക് മർദ്ദനമേറ്റ കേസ്; പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം

kollamchithara-02
SHARE

അയല്‍വാസികള്‍ തമ്മിലുള്ള വഴക്കിനിടെ കൊല്ലം ചിതറയില്‍ വീട്ടമ്മയ്ക്ക് മര്‍ദനമേറ്റു. പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് സമയം തൊട്ട് റഷീദയും അയല്‍വാസിയും തമ്മില്‍ വഴക്കുണ്ട്. സ്ഥാനാര്‍ഥിയായിരുന്ന അയല്‍ക്കാരിക്കെതിരെ റഷീദ പ്രവര്‍ത്തിച്ചതാണ് അകല്‍ച്ചയ്ക്ക് കാരണം. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസവും വഴക്കുണ്ടായി. ഇതിനിടെ അയല്‍വാസിയും ഒട്ടേറെ ക്രിമിനല്‍കേസില്‍ പ്രതിയുമായ സുജിത്ത് റഷീദയെ മര്‍ദിച്ചെന്നാണ് പരാതി. പരാതിയില്‍ ചിതറപൊലീസ് കേസെടുത്തെങ്കിലും പ്രതിയെ സംരക്ഷിക്കുകയാണെന്നും ആക്ഷേപമുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...