നിലയ്ക്കാത്ത സഹായം; കൈ നിറഞ്ഞൊഴുകി ജില്ലാ സ്പോർട്സ് കൗൺസിൽ

sportswb
SHARE

ലോക് ഡൗണില്‍ വിഷമിക്കുന്നവര്‍ക്ക് നിലയ്ക്കാത്ത സഹായമൊരുക്കി പത്തനംതിട്ട ജില്ലാ സ്പോട്സ് കൗണ്‍സില്‍.  വിശക്കുന്നവര്‍ക്ക് നിത്യേന ഭക്ഷണമെത്തിച്ചാണ് സ്പോട്സ് കൗണ്‍സില്‍ സഹായമൊരുക്കുന്നത്. പ്രത്യേകം വോളിന്റിയര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ലോക് ഡൗണ്‍ ആരംഭിച്ച നാള്‍ മുതല്‍ തുടങ്ങിയ സഹായമാണ് ഇപ്പോഴും തുടരുന്നത്. നഗരത്തില്‍ പലയിടങ്ങളിലും കൗണ്‍സിലിന്റെനേതൃത്വത്തില്‍ 

ഭക്ഷണമെത്തിക്കുന്നുണ്ട്. വിഷമതയനുഭിക്കുന്നവര്‍ക്ക് സഹായമൊരുക്കല്‍ തുടരാനാണ് കൗണ്‍സില്‍ തീരുമാനം.വിവിധ കായിക സംഘടനകള്‍ ഉള്‍പ്പെടെയുള്ള സംഘടനകളും വ്യക്തികളുമാണ് ഭക്ഷണം തയാറാക്കുന്നതിനാവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത്. ഏകോപനത്തിനായി വാളിയന്റിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 

MORE IN SOUTH
SHOW MORE
Loading...
Loading...