കൊല്ലം എഴുകോണില്‍ ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യം രൂക്ഷമാകുന്നു; കൃഷി നശിപ്പിക്കുന്നു

snail-kollam
SHARE

കൊല്ലം എഴുകോണില്‍ ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യം. കൃഷി നാശത്തിന് പുറമേ ജീവിതവും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് ഒച്ചുകള്‍. മഴയ്ക്ക് പിന്നാലെയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകമായത്. വിളകള്‍ എല്ലാം തിന്നു തീര്‍ത്തു. വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് എഴുകോണിലുള്ളവര്‍. വിഡിയോ സ്റ്റോറി കാണാം. 

രണ്ടു വര്‍ഷം മുന്‍പാണ് പ്രദേശത്ത് ആഫ്രിക്കന്‍ ഒച്ചുകളുടെ സാനിധ്യം കണ്ടെത്തിയത്. അന്നു മുതല്‍ ഒച്ചിനെ തുരുത്താന്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പല പണികളും ചെയ്തെങ്കിലും ഒന്നും വിജയിച്ചില്ല. കൃഷിക്ക് ഉണ്ടായ നഷ്ടത്തിന് പുറമേ എന്തെങ്കിലും രോഗങ്ങളുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

MORE IN SOUTH
SHOW MORE
Loading...
Loading...