കനത്ത മഴ; കുണ്ടറയില്‍ വ്യാപക നാശനഷ്ടം

kollamwb
SHARE

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ കൊല്ലം കുണ്ടറയില്‍ വ്യാപക നാശനഷ്ടം. കപ്പയും വാഴയും ഉള്‍പ്പടെ ഒട്ടേറെ വിളകള്‍ നശിച്ചു. നിരവധി വീടുകളും തകര്‍ന്നു.

ഓണ വിപണി ലക്ഷ്യം വെച്ച് നട്ടു നനച്ച് വളര്‍ത്തിയ വാഴകളാണ് ശക്തമായ കാറ്റിലും മഴയിലും നിലംപതിച്ചത്. വിളവെടുക്കാറായ കപ്പയും, പച്ചക്കറികളുമൊക്കെ നശിച്ചു.ജില്ലയില്‍ എട്ടുകോടിയോളം രൂപയുടെ കൃഷി നാശമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നൂറ്റിയമ്പതിലധികം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കൃഷി നാശത്തിന് സര്‍ക്കാരിന്റെ അടിയന്തര സഹായമുണ്ടായില്ലെങ്കില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാകും.

MORE IN SOUTH
SHOW MORE
Loading...
Loading...