പുലിപ്പേടിയില്‍ റാന്നി കുരുമ്പന്‍മൂഴി ആദിവാസി കോളനിയിലെ താമസക്കാർ

tiger4
SHARE

പുലിപ്പേടിയില്‍ റാന്നി കുരുമ്പന്‍മൂഴി ആദിവാസി കോളനിയിലെ താമസക്കാര്‍. വനംവകുപ്പെത്തി ടൈഗര്‍ ട്രാപ്പ് ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും, പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് കോളനിയിലെ താമസക്കാര്‍.

വനമേഖലയായ കുരുമ്പന്‍മൂഴി ഏതാനും ദിവസമായി പുലിപ്പേടിയിലാണ്. കഴിഞ്ഞദിവസം രാത്രി പ്രദേശത്ത് പുലിയിറങ്ങിയതോടെയാണിത്. നാട്ടുകാരില്‍ ചിലര്‍ പുലിയെ കണ്ടു. വീടിനുമുന്നില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ പുലിപിടിക്കുകയും ചെയ്തു. തുടര്‍ന്ന് വനപാലകരെത്തി പരിശോധനനടത്തി. ടൈഗര്‍ ട്രാപ്പ് ക്യാമറകള്‍ സ്ഥാപിച്ചു. 

വനപാലകര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രത്യേകസംഘത്തെ നിയോഗിക്കണോ എന്നകാര്യത്തില്‍ ചര്‍ച്ചയും നടക്കുന്നുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...