തിരുവനന്തപുരത്തെ ആദിവാസി മേഖലകളില്‍ കോവിഡ് പടരുന്നു

tribel-covid
SHARE

തിരുവനന്തപുരം ജില്ലയിലെ ആദിവാസി മേഖലകളില്‍ കോവിഡ് പടരുന്നു. അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നു ആക്ഷേപം. വിതുര, തൊളിക്കോട് പഞ്ചായത്തുകളില്‍ മാത്രം 42 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. വിതുര, തൊളിക്കോട്,പാങ്ങോട് ഉള്‍പ്പെടെ സംസ്ഥാനത്ത് നിരവധി ആദിവാസി ഊരുകളാണ് ഉള്ളത്. ഈ ഊരുകളിലെല്ലാം കോവിഡ് പടരുകയാണ്. പലയിടത്തും പരിശോധനകള്‍ പോലും നടക്കാത്തതാണ് കോവിഡ് പടരുന്നതിനു പ്രധാന കാരണമായി പറയുന്നത്. ആദിവാസിക്ഷേമത്തിനായി കോടിക്കണക്കിനു രൂപ അനുവദിക്കുന്നുണ്ടെങ്കിലും ഒരു തരത്തിലുള്ള സഹായവും ലഭിക്കുന്നില്ലെന്നാണ് ഇവര്‍ പരാതിയായി പറയുന്നത്. അനാസ്ഥ തുടര്‍ന്നാല്‍ അവസ്ഥ ഗുരുതരമാകുമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

MORE IN SOUTH
SHOW MORE
Loading...
Loading...