തീരത്തേക്ക് കയറി ഭീമൻ കടലാമ; കടലിലേക്ക് തിരികെ അയച്ചു

tortoisewb
SHARE

കൊല്ലം പരവൂരില്‍ തീരത്തേക്ക് കയറിയ ഭീമൻ കടലാമയെ തിരികെ കടലിലേക്ക് അയച്ചു.  ഗ്രീൻ ടർട്ടിൽ ഇനത്തിൽപ്പെട്ട കടലാമയെ അഗ്നിരക്ഷാ സേനയും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷിച്ച് തിരിച്ചയച്ചത്.കടല്‍ തീരത്തിനോട് ചേര്‍ന്നുള്ള തെങ്ങിന്‍ തോപ്പില്‍ കിടക്കുകയായിരുന്ന ഭീമന്‍ ആമയെ പ്രഭാത സവാരിക്ക് എത്തിയവരാണ് ആദ്യം കണ്ടത്. ഉടൻ പരവൂർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.  ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ സഹായത്തോടെ ആമയെ വടം കൊണ്ട് കെട്ടി ഉയര്‍ത്തി തീരത്ത് എത്തിച്ചു.

വംശനാശ ഭീഷണി നേരിടുന്ന ഗ്രീന്‍ ടര്‍ട്ടില്‍ ഇനത്തില്‍പ്പെട്ട കടലാമയാണിത്. ലക്ഷദ്വീപ് തീരത്താണ് കൂടുതലായും ഇവയുള്ളത്. മല്‍സ്യബന്ധന വലയിൽ കുടുങ്ങുകയോ, ജലയാനം ഇടിക്കുകയോ, വലിയ മത്സ്യം ഉപദ്രവിക്കുകയോ ചെയ്തതു കൊണ്ടാകും ആമ കരയിലേക്ക് വന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

MORE IN SOUTH
SHOW MORE
Loading...
Loading...