വെള്ളായണി പാടശേഖരങ്ങളിലെ ജലനിരപ്പ് ക്രമീകരിക്കാൻ 50 ലക്ഷം അനുവദിച്ചു

vellayani-impact-01
SHARE

തിരുവനന്തപുരം വെള്ളായണി പാടശേഖരങ്ങളിലെ ജലനിരപ്പ് ക്രമീകരിക്കുന്ന കന്നുകാലിച്ചാല്‍ നവീകരണത്തിന് ജില്ലാ പഞ്ചായത്ത് അന്‍പതുലക്ഷം രൂപ അനുവദിച്ചു. മനോരമ ന്യൂസ് നാട്ടുവാര്‍ത്താ പരമ്പരയെത്തുടര്‍ന്നാണ് നടപടി.കുളവാഴയും ചെളിയും നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാലുടന്‍ തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍് ഡി. സുരേഷ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഈ കുളവാഴയും ചെളിയും വൈകാതെ നീങ്ങും. വെള്ളായണിക്കായലിനെയും കരമയാറിനെയും ബന്ധിപ്പിക്കുന്ന കന്നുകാലിച്ചാലിലെ നീരൊഴുക്ക് സുഗമമാകും അതോടെ നിലമക്കരി, മാങ്ക്ളിക്കരി, കാഞ്ഞിരത്തടി, പണ്ടാരക്കരി എന്നീ നാലുപാടശേഖരങ്ങളിലെ ജലനിരപ്പ് ക്രമീകരിക്കാനാകും. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞഭരണ സമിതി കുളവാഴ നീക്കാന്‍ അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും കരാറുകാരന്‍ ജോലി ഏറ്റെടുത്തില്ല. 

കന്നുകാലിച്ചാലിലെ നീരൊഴുക്ക് തടസ്സപ്പെട്ട് പാടശേഖരങ്ങള്‍ വന്‍ ഭീഷണിനേരിടുന്നതിനെക്കുറിച്ച് മനോരമ ന്യൂസ് നാട്ടുവാര്‍ത്ത നല്‍കിയിരുന്നു . തുടര്‍ന്ന് കന്നുകാലിച്ചാലിലേക്ക് വെള്ളംപമ്പുചെയ്യുന്ന പെട്ടിയും പറയും പുനഃസ്ഥാനപിക്കാന്‍ ചെറുകിട ജലസേചന വകുപ്പ് നടപടി തുടങ്ങി.ഒരുലക്ഷത്തി മുപ്പത്തിനായിരം രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. കന്നുകാലിച്ചാലിലെ നീരൊഴുക്ക് സുഗഗമാകുന്നതോടെ ഇരിപ്പൂകൃഷി സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. 

MORE IN SOUTH
SHOW MORE
Loading...
Loading...