ശുദ്ധജലക്ഷാമം രൂക്ഷം; ദുരിതത്തിൽ പുലയനാർക്കോട്ടയിലെ ജനങ്ങൾ

drinking-water-tvm
SHARE

തിരുവനന്തപുരം പുലയനാര്‍ക്കോട്ടയില്‍ ശുദ്ധജലക്ഷാമം രൂക്ഷം. പ്രദേശത്ത് പൈപ്പുവെള്ളം കിട്ടിയിട്ട് നാലുനാള്‍. കുടിവെള്ളം കിട്ടാതായതോടെ പണംകൊടുത്തു വാങ്ങുകയാണ് പ്രദേശവാസികള്‍. നഗരമധ്യത്തിലാണ് കുടിവെള്ളത്തിനായി ജനം പരക്കം പായുന്നത്. ശനിയാഴ്ച മുതല്‍ വെള്ളം കിട്ടാനില്ലെന്നു കാണിച്ച് വാട്ടര്‍ അതോറിറ്റിയേയും ജന പ്രതിനിധികളേയും അറിയിച്ചെങ്കിലും ഇതുവരെയും ഫലം കണ്ടില്ല. മുന്നറിയിപ്പ് ഇല്ലാത്തതിനാല്‍ ജലം ശേഖരിച്ചു വയ്ക്കാനും കഴിഞ്ഞില്ല. 

എന്നാല്‍ ആക്കുളം ഭാഗത്ത് വാല്‍വിലുണ്ടായ തകരാര്‍ കാരണമാണ് ജലവിതരണം തടസപ്പെട്ടതെന്നു വാട്ടര്‍ അതോറിറ്റി അറിയിച്ചു. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്നുമെന്നാണ് ന്യായീകരണം. 

MORE IN SOUTH
SHOW MORE
Loading...
Loading...