വെറ്റിലക്ക് വില കിട്ടുന്നില്ല; കെട്ടുകൾ ഉപേക്ഷിച്ച് കർഷകർ മടങ്ങി

vettila-farming
SHARE

വെറ്റിലക്ക് കെട്ടിന് രണ്ടു രൂപ പോലും ലഭിക്കുന്നില്ല. കൊല്ലം പത്തനാപുരം ചന്തയിൽ വെറ്റില കെട്ടുകൾ ഉപേക്ഷിച്ചു കർഷകർ മടങ്ങി. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുകയോ, സർക്കാർ താങ്ങുവില പ്രഖ്യാപിക്കുകയോ ചെയ്യണമെന്നാണ് കര്‍ഷകരുെട ആവശ്യം. നട്ടുനനച്ച് വളര്‍ത്തിയ വെറ്റില ഇങ്ങിനെ ചന്തയില്‍ ഉപേക്ഷിച്ചത് ഗതികേട് കൊണ്ടാണ്. കാരണം ഒരു കെട്ടിന് രണ്ടു രൂപ പോലും തികച്ച് ലഭിക്കുന്നില്ല. അതിന് ഇടനിലക്കാരന്റെ ന്യായികരണം ഇതാണ്.

വെറ്റില കെട്ടുകള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാനുള്ള ശ്രമം പൊലീസെത്തി തടഞ്ഞു. കൊല്ലം പത്തനംതിട്ട ജില്ലകളിലെ വെറ്റിലയുടെ ഏറ്റവും വലിയ വില്‍പന കേന്ദ്രമായ പത്തനാപുരത്ത് പോലും മാന്യമായ വില ലഭിക്കാത്തത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു.

സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കില്‍ കടം പെരുകി ആത്മഹത്യ ചെയ്യേണ്ടിവരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

MORE IN SOUTH
SHOW MORE
Loading...
Loading...