ഒരു മാസം മുന്‍പ് കോണ്‍ക്രീറ്റ് ചെയ്ത മാരൂർ - പുത്തൻവിള റോഡ് പൊളിഞ്ഞു

veliyamroad-01
SHARE

ഒരു മാസം മുന്‍പ് കോണ്‍ക്രീറ്റ് ചെയ്ത റോഡ് പൊളിഞ്ഞു. കൊല്ലം വെളിയം പഞ്ചായത്തിലെ മാരൂർ - പുത്തൻവിള റോഡിലാണ് വിള്ളല്‍.  

മാരൂർ - പുത്തൻവിള റോഡിന്റെ നൂറുമീറ്ററിനടുത്ത് ഭാഗമാണ് തിരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ക്രീറ്റ് ചെയ്തത്. എന്നാലിപ്പോള്‍ റോഡിന്റെ ഭൂരിഭാഗത്തും വിള്ളലുണ്ട്. മൂന്നു മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്നുള്ള കരാര്‍ പാലിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

നിര്‍മാണത്തിലെ അഴിമതിയെപ്പറ്റി റോഡ് പണിതപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. അതുകൊണ്ട് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.

MORE IN SOUTH
SHOW MORE
Loading...
Loading...