അരുവിക്കര ഡാമില്‍ മാലിന്യങ്ങള്‍ നിറയുന്നു; ശുചീകരിക്കാതെ ജല അതോറിറ്റി

aruvikkarawb
SHARE

തിരുവനന്തപുരം നഗരത്തിന് കുടിവെള്ളം നല്‍കുന്ന അരുവിക്കര ഡാമില്‍ മാലിന്യങ്ങള്‍ നിറയുന്നു. മാലിന്യങ്ങള്‍ കൊണ്ടെറിയുന്ന കേന്ദ്രമായി കുടിവെള്ള സംഭരണി മാറിയിട്ടും തടയാനോ ശുചീകരിക്കാനോ ജല അതോറിറ്റി ശ്രമിക്കുന്നില്ല. മാലിന്യത്തിനൊപ്പം ചെളിയും അണക്കെട്ടില്‍ നിറഞ്ഞു. ടാങ്കറില്‍ വെള്ളം 

നിറച്ച് പോകുന്നതും ഡാമിന്റെ മുന്നില്‍ നിന്നുള്ള ഷോട്സും.പി.ടു.സി(നഗരം ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയുടെ പ്രധാന സ്ഥലങ്ങളിലേക്കെല്ലാം കുടിവെള്ളം എത്തിക്കുന്നത് അരുവിക്കര ഡാമില്‍ നിന്നാണ്. പൈപ്പിലൂടെ വീട്ടിലെത്തുന്ന വെള്ളം ശുദ്ധമെന്നാണ് നമ്മുടെയൊക്കെ വിശ്വാസം. എന്നാല്‍ ഡാമിലെത്തിയാല്‍ കാഴ്ചകള്‍ അത്ര ശുദ്ധമല്ല.

കുപ്പികളും പ്ളാസ്റ്റിക്കും തുടങ്ങിയ മാലിന്യങ്ങള്‍  അടിഞ്ഞ് കൂടിക്കിടക്കുകയാണ്. ഡാമിന്റെ ഏതെങ്കിലും മൂലയിലല്ല, വെള്ളം പമ്പ് ചെയ്യുന്നതിന്റെ തൊട്ടടുത്ത് വരെ മാലിന്യങ്ങളുണ്ട്. ഒരു ദിവസം രാത്രി ആരോ കൊണ്ടിട്ടതുമല്ല, മാസങ്ങളായി ഇരുട്ടിന്റെ മറവില്‍ മാലിന്യം തള്ളുന്നുണ്ട്. ഈ വെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ട നാട്ടുകാര്‍ പരാതി പറഞ്ഞ് മടുത്തു. ജല അതോറിറ്റി അനങ്ങാപ്പാറയാണ്.ഡാമിന്റെ പകുതിയിലേറെ സ്ഥലങ്ങള്‍ പോളയും മണ്ണും നിറഞ്ഞ് 

കാടുകയറി. ഇതോടെയാണ് മാലിന്യം വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയായി കുടിവെള്ള സംഭരണി മാറിയത്. പോള നീക്കം ചെയ്യാനും ഡാം ശുചീകരിക്കാനും പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും  ലക്ഷങ്ങള്‍ വെള്ളത്തില്‍ കലക്കിയപോലെയായി. പകരം നാട്ടുകാര്‍ മാലിന്യം നിറഞ്ഞ വെള്ളം കുടിക്കേണ്ട ഗതികേടിലും.

MORE IN SOUTH
SHOW MORE
Loading...
Loading...