കടല്‍ഭിത്തി നിര്‍മാണം വൈകുന്നു; ശംഖുമുഖത്ത് പ്രതിഷേധം

SEAWALLWB
SHARE

തിരുവനന്തപുരം ശംഖുമുഖത്ത് തകര്‍ന്ന കടല്‍ഭിത്തി നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധവുമായി മല്‍സ്യത്തൊഴിലാളികള്‍. മണ്‍കൂനകാരണം കടലില്‍ പോകാന്‍ കഴിയുന്നില്ലെന്നു പരാതി. എന്നാല്‍ മണ്ണു കിട്ടുന്നതിനുള്ള കാലതാമസമാണ് നിര്‍മാണം വൈകുന്നതിനു കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വിശദീകരണം

പ്രളയസമയത്ത് കടല്‍കയറി ഇടിഞ്ഞ ഭിത്തി പുനര്‍ നിര്‍മിച്ച് രണ്ടു വരി പാതയും നിര്‍മിക്കാനായിരുന്നു പദ്ധതി. തുടര്‍ച്ചയായ കടലേറ്റത്തെ പ്രതിരോധിക്കാനുള്ള രീതിയിലാകും നിര്‍മാണമെന്നാണ് പൊതുമരാമത്ത് അറിയിച്ചത്. ആദ്യഘട്ടമായി കോണ്‍ക്രീറ്റ് വാളാണ് നിര്‍മിക്കുന്നത്. അതിനുമുകളില്‍ മണ്ണിട്ട് നികത്തി നിലവിലെ റോഡിനു  സമാന്തമായി ഉയര്‍ത്തും. ഇതിനായി പാറയും മണലും സമീപത്തേക്ക് മാറ്റിയിരുന്നു. ഈ മണ്‍കൂന കടന്നു മല്‍സ്യബന്ധനത്തിനു പോകുന്നതിനുള്ള ബുദ്ധിമുട്ടാണ് തൊഴിലാളികള്‍ പറയുന്നത്എന്നാല്‍ ആവശ്യത്തിനു മണ്ണ് കിട്ടാത്തതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനു കാരണമായി പൊതുമരാമത്ത് വകുപ്പ് പറയുന്നത്. മഴക്കാലത്തിനു മുന്‍പ് നിര്‍മാണ പ്രവര്‍ത്ത്നങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്നും വിശദീകരിക്കുന്നു

MORE IN SOUTH
SHOW MORE
Loading...
Loading...