വെള്ള സവാള മട്ടുപ്പാവിലെ ടയർചട്ടിയിലും വിളയും; വിജയഗാഥയുമായി കർഷകൻ

whiteonion-20
SHARE

മട്ടുപ്പാവില്‍ വെളുത്ത സവാള വിളയിച്ച് ഒരു കര്‍ഷകന്‍. പത്തനംതിട്ട കടമ്പനാട് സ്വദേശി ഷാന്‍ മണിയുടെ വീട്ടിലാണ് കേരളത്തില്‍ അധികം പരിചിതമല്ലാത്ത വെളുത്ത സവാള വിളവെടുത്തത്. ഫോട്ടോഗ്രാഫര്‍ കൂടിയിയായ ഷാന്‍ മണിയാണ് വെളുത്ത സവാളയും കേരളത്തില്‍ വിളയുമെന്ന് തെളിയിച്ചത്. പൂര്‍ണമായും ജൈവരീതിയിലായിരുന്നു കൃഷി. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വിളവെടുപ്പ്.

ടയര്‍ ചട്ടിയിലാണ് കൃഷയൊരുക്കിയത്. വിവിധയിനം പച്ചക്കറികളും കൃഷിചെയ്യുന്ന ഷാന്‍മണി വെളുത്ത സവാള കൃഷി വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

MORE IN SOUTH
SHOW MORE
Loading...
Loading...