അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നു; പരാതി

muthalapozhiwb
SHARE

തിരുവനന്തപുരം മുതലപ്പൊഴിയില്‍ അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍  അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് ആവശ്യമായ പാറ കയറ്റിയെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. 

ഇടതടവില്ലാതെ കൂറ്റന്‍  പാറക്കല്ലുകളും  കയററിയെത്തുന്ന വാഹനങ്ങള്‍ ....വീതിയില്ലാത്ത റോഡിന് ഇരുവശവും ജനവാസകേന്ദ്രങ്ങള്‍...കഴിഞ്ഞ ദിവസം അമിത ഭാരവുമായി വന്ന വാഹനത്തിന്റെ ടയര്‍ പെരുമാതുറ ജംഗ്ഷന് സമീപത്ത് വെച്ച് പൊട്ടി. മുമ്പും സമാനമായ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

അറ്റിങ്ങൽ, കിളിമാനൂർ ഭാഗങ്ങളിൽ നിന്നും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനാവശ്യമായ പാറയുമായാണ് മുതലപ്പൊഴിയിലേക്ക് വാഹനങ്ങളെത്തുന്നത്. പൊതുഗതാഗതത്തിനും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും തടസ്സമില്ലാത്തവിധം പാറ കൊണ്ടുവരുന്നതിന് സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാരും തുറമുഖ നിര്‍മാണ കമ്പനിയുമായി കരാറുളളതാണ്. ഇത് ലംഘിച്ചാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ കാററില്‍ പറത്തി പാറ കൊണ്ടുവരുന്നത്. അമിതഭാരം  കയറ്റിയ വാഹനങ്ങള്‍  നിരന്തരം കടന്നുപോകുന്നത് കാരണം പെരുമാതുറ- മാടൻവിള പാലവും  തകർച്ചാ ഭീഷണിയിലാണ്.

MORE IN SOUTH
SHOW MORE
Loading...
Loading...