പൊളിഞ്ഞു വീഴാറായി മന്ത്രി മണ്ഡലത്തിലെ മാതൃശിശുസംരക്ഷണകേന്ദ്രം; ഗുരുതര അനാസ്ഥ

mediwb
SHARE

തിരുവനന്തപുരം മെഡിക്കൽ കോളേജിനു കീഴിലെ പോങ്ങുംമൂട്  മാതൃശിശു സംരക്ഷണ കേന്ദ്രം ദ്രവിച്ച നിലയില്‍. മന്ത്രി കടകംപളളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിനായി 45 ലക്ഷം രൂപ ആരോഗ്യ വകുപ്പ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും മറ്റു നടപടികൾ ആരംഭിച്ചിട്ടില്ല.  

ചോർച്ച തടയാൻ ടാർപോളിൻവലിച്ചുകെട്ടിയ മേല്‍ക്കൂര.....ദ്രവിച്ച് വീഴാറായ കഴുക്കോലുകളും ഭിത്തികളും...പതിനഞ്ച് വര്‍ഷമായി യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. ഉള്ളൂർ വാർഡിലെ ജനങ്ങളുടെ ഏക ആശ്രയകേന്ദ്രം....പൾസ് പോളിയോ അടക്കമുള്ള വാക്സിനേഷനും നടക്കുന്നത് ഇവിടെയാണ്. നഗര ഹൃദയത്തിൽ 

നഗരസഭ –ഉള്ളൂർ സോണലോഫീസിനോടു ചേർന്നിരിക്കുന്ന കെട്ടിടമായിട്ടും നഗരസഭയും കണ്ട മട്ടില്ല.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, അഞ്ച് ആശാ വർക്കർമാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.ഈ ദുരവസ്ഥക്ക് അധികൃതർ ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN SOUTH
SHOW MORE
Loading...
Loading...