നിയന്ത്രണത്തില്‍ ഒറ്റപ്പെട്ട് ചൊള്ളാനവയല്‍ കോളനി; സഹായമെത്തിച്ച് യുവജനകൂട്ടായ്മ

perinadwb
SHARE

കോവിഡ് നിയന്ത്രണത്തില്‍ ഒറ്റപ്പെട്ടുപോയ ആദിവാസികള്‍ക്ക് സഹായമെത്തിച്ച് യുവജനകൂട്ടായ്മ. പെരുനാട് നാറാണംമൂഴി  ചൊള്ളാനവയല്‍ കോളനിയിലെ താമസക്കാര്‍ക്കാണ് സഹായമെത്തിച്ചത്. രാജീവ് യൂത്ത് ഫൗണ്ടേഷന്‍ പത്തനംതിട്ട ജില്ലാഘടകത്തിന്റെ നേത്വത്തിലായിരുന്നു ഇടപെടല്‍.

കോളനിയിലെ 67കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലായിരുന്നു സഹായവിതരണം. ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെ രാജീവ് യൂത്ത് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി.

നിയന്ത്രണങ്ങള്‍ വന്നതോടെ കോളനിയിലെ പലര്‍ക്കും നിത്യോപയോഗസാധനങ്ങള്‍വരെ ലഭ്യമായിരുന്നില്ല. രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ നഹാസ് പത്തനംതിട്ട നേതൃത്വം നല്‍കി.

MORE IN SOUTH
SHOW MORE
Loading...
Loading...