അയിരൂര്‍–ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം

hindu
SHARE

109മത് അയിരൂര്‍–ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രി രവിശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം 14ന് പരിഷിതത് സമാപിക്കും.  

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ പരിഷത്ത്.  ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ വീഡിയോകോണ്‍ഫറന്‍സിലൂടെയാണ്  ഉദ്ഘാടനപ്രഭാഷണം നടത്തിയത്.

വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി പ്രഞ്ജാനന്ദ തീര്‍ഥപാദര്‍ അധ്യക്ഷനായിരുന്നു. രാജു എബ്രാഹാം എം.എല്‍.എ ഉള്‍പ്പെടെ നിരവധിപേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 14നാണ് സമാപനം. സമാപന സമ്മേളനം മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. 

MORE IN SOUTH
SHOW MORE
Loading...
Loading...