കടയ്്ക്കാവൂരില്‍ തൂക്കൂ പാലം അപകടഭീതിയിൽ; നാട്ടുകാർ ആശങ്കയിൽ

bridge-wb
SHARE

തിരുവനന്തപുരം കടയ്്ക്കാവൂരില്‍ ദിനവും നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന തൂക്കൂ പാലം അപകടഭീതിയില്‍. പന്ത്രണ്ട് വര്‍ഷം മുന്‍പ് നിര്‍മിച്ച തോണിക്കടവ് പാലമാണ് തുരുമ്പെടുത്ത് കാല്‍നടയാത്രികരുടെ ജീവന് ഭീഷണിയാകുന്നത്. 

തീരദേശ ഗ്രാമപഞ്ചായത്തായ അഞ്ചു തെങ്ങിനെയും കടയ്ക്കാവൂരിനെയും തമ്മിൽ  എളുപ്പത്തിൽ ബന്ധിപ്പിക്കുന്നാണ് തോണിക്കടവ് തൂക്കു പാലം.  പക്ഷെ ഇപ്പോള്‍ ജനങ്ങള്‍ ഈ എളുപ്പവഴിയിലൂടെ സഞ്ചരിക്കുന്നത് ഭയത്തോടെയാണ്.  ഇരുമ്പ് പ്ലേറ്റുകളിൽ പണിതിട്ടുള്ള പടവുകൾഏറിയപങ്കും തുരുമ്പെടുത്തു. 

മല്‍സ്യതൊഴിലാളികളും വിദ്യാര്‍ഥികളുമാണ് പ്രധാനമായും അപകടനിലയിലായ തൂക്കു പാലത്തെ ആശ്രയിക്കുന്നത് 

 അപകട സാധ്യത കണക്കിലെടുത്ത് അടിയന്തര ബല പരിശോധനയും പൊട്ടിപ്പൊളിഞ്ഞ ലോഹ ഷീറ്റുകൾ മാറ്റി സ്ഥാപിക്കാൻ നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. പത്തിലധികം പേർ പാലത്തിൽ കയറിയാൽ വല്ലാത്ത കുലുക്കവും അസാധാരണ ശബ്ദവുമുള്ള പാലത്തിലൂടെ നടന്നപോകുന്നവരുടെ ആശങ്ക അകറ്റാന്‍ വൈകരുത്.

MORE IN SOUTH
SHOW MORE
Loading...
Loading...