പൊളിച്ചിട്ട് രണ്ട് വർഷം; പുനർ നിർമിക്കാതെ കൈതക്കോട് മുളവന റോഡ്; ദുരിതം

kundara-07
SHARE

പൊളിച്ചിട്ടിട്ട് വര്‍ഷം രണ്ടു കഴിഞ്ഞിട്ടും പുനര്‍നിര്‍മിക്കാതെ കൊല്ലം കൈതക്കോട് മുളവന റോഡ് . അപകടത്തിന് പുറമേ പൊടിശല്യം മൂലവും വലഞ്ഞിരിക്കുകയാണ് നാട്ടുകാര്‍. കരാറുകാരന്‍ റോഡ് നിര്‍മാണം ഉപേക്ഷിച്ചെന്നും ആരോപണമുണ്ട്. 

കൊല്ലം നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന ഞാങ്കടവ് പദ്ധതിക്ക് വേണ്ടിയാണ് കൈതക്കോട് മുളവന റോഡ് പൊളിച്ചത്. നാലു മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന റോഡിന്റെ ഒരു വശം കുഴിച്ച് പൈപ്പിട്ടു. എന്നാല്‍ വര്‍ഷം രണ്ടു കഴിഞ്ഞിട്ടും റോഡ് പുനര്‍നിര്‍മിച്ചിട്ടില്ല. 

ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി പൊളിച്ച പ്രദേശത്തെ മറ്റ് എല്ലാ റോഡുകളും നവീകരിച്ചു. പൈപ്പിടല്‍ ജോലികള്‍ നീണ്ടതു മൂലമാണ് കരാറുകരാന്‍ റോഡ് നിര്‍മാണം ഉപേക്ഷിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

MORE IN SOUTH
SHOW MORE
Loading...
Loading...