പായല്‍ കയറി നശിച്ച് ആക്കുളം കായൽ; വീണ്ടെടുക്കാൻ നടപടി വേണം

akkulam-07
SHARE

തിരുവനന്തപുരം ആക്കുളംക്കായല്‍ വീണ്ടും പായല്‍ കയറി നശിക്കുന്നു. വിനോദസഞ്ചാര ബോട്ടുകളും പുല്ലുകയറി ഉപയോഗശൂന്യമായി. നവീകരണത്തിനായി 65 കോടി അനുവദിച്ചെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വന്നെങ്കിലും കായല്‍ വീണ്ടെടുക്കാന്‍ നടപടികളായില്ല.

ഇതു മീന്‍ വല വലിക്കുന്നതല്ല, പായലും പുല്ലും കയറി നശിച്ച വിനോദസഞ്ചാരബോട്ട് കരയ്ക്കടുപ്പിക്കുന്നതിന്‍റെ പെടാപ്പാടാണ്. കായലേത് കരയേതെന്നു അറിയാന്‍ പറ്റാത്തവണ്ണം പായല്‍ നിറഞ്ഞു കഴിഞ്ഞു. വിനോദ സഞ്ചാരബോട്ടുകളും ബ്രിഡ്ജും കാടുകയറി നശിച്ചു. കോവിഡ് കാലമായതിനാല്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ പാര്‍ക്കിലും പുല്ലുകയറി.

അതേസമയം സര്‍ക്കാര്‍ ആക്കുളം കായലിന്‍റെ പുനരുജ്ജീവനത്തിനായി 64.13 കോടിയുടെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കായലിന്‍റേയും കണ്ണന്മൂല മുതലുള്ള കൈതോടുകളുടേയും പദ്ധതിയാണ്  കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നത്.

MORE IN SOUTH
SHOW MORE
Loading...
Loading...