ക്രിസ്മസ് ഗാനങ്ങളുമായി അനിൽ കൈപ്പട്ടൂർ; യൂട്യൂബിലും ശ്രദ്ധേയം

anil-24
SHARE

യൂ ടൂബിലും ശ്രദ്ധനേടി  അനില്‍ കൈപ്പട്ടൂരിന്റെ ക്രിസ്മസ് ഗാനങ്ങള്‍.  ഈ ക്രിസ്മസ് കാലത്ത് പുറത്തിറക്കിയ ഗാനങ്ങള്‍ക്കാണ് പ്രിയമേറുന്നത്. ഇതുവരെ 400ലധികം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്കാണ് അനില്‍ സംഗീതം നല്‍കിയത് . കോവിഡ് കാലം സ്റ്റേജ് ഷോകള്‍ ഇല്ലാതാക്കിയതോടെ ഓണ്‍ലൈന്‍ പ്രോഗ്രാമുകളാണ് ആശ്രയം. 

ഈ ക്രിസ്മസ് കാലത്ത് പുറത്തിറക്കിയ രണ്ടു ഗാനങ്ങളാണിപ്പോള്‍ ആസ്വാദകമനസില്‍. മുന്‍പ് നിരവധി സ്റ്റേജ് ഷോകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് നിറഞ്ഞതോടെ ഈ ക്രിസ്മസ് കാലം സ്റ്റേജ് ഷോകളെ ഇല്ലാതാക്കി. കേരളത്തിനകത്തും പുറത്തും ഡിവോഷണല്‍ സ്റ്റേജ് ഷോകളിലെ സ്ഥിരം സാന്നിധ്യമാണ്. ഇത്തവണ അത് ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ക്ക് വഴിമാറി. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതും അനില്‍ കൈപ്പട്ടൂര്‍ ആണ്. 

MORE IN SOUTH
SHOW MORE
Loading...
Loading...