മധുരപെരുമയിൽ തിരുവല്ലയിൽ ശര്‍ക്കര ഉല്‍പാദനം തുടങ്ങി

jagari2
SHARE

മായമില്ലാത്ത മധുരാനുഭവത്തിന്‍റ പെരുമയുമായി മധ്യതിരുവിതാംകൂര്‍ ശര്‍ക്കരയുടെ ഈ വര്‍ഷത്തെ ഉല്‍പാദനം തുടങ്ങി. തിരുവല്ല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കൃഷി  ചെയ്യുന്ന കരിമ്പ് ഉപയോഗിച്ചാണ് ശര്‍ക്കര നിര്‍മിക്കുന്നത്. കേട്ടറിഞ്ഞ് നിരവധിപേരാണ് ശര്‍ക്കര വാങ്ങാന്‍ എത്തുന്നത്.

തിരുവല്ല കല്ലുങ്കലുള്ള കാര്‍ഷിക സര്‍വകലാശാല ഗവേഷണ കേന്ദ്ര  പരിസരത്ത് കൃഷി ചെയ്യുന്ന കരിമ്പുപയോഗിച്ചാണ് ശര്‍ക്കര ഉല്‍പാദനം. 23 ഏക്കറിലാണ് കരിമ്പു കൃഷി. മധുരം കുടുതലും തരിയുമുള്ളശര്‍ക്കരലഭിക്കുന്ന മാധുരി എന്ന ഇനം കരിമ്പാണ് ഇവിടെ കൃഷിചെയ്യുന്നത്. കല്ലുങ്കല്‍ ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത മാധുരി മണിമലയാറിന്‍റെ തീരത്തിന് ഏറ്റവും യോജിച്ച ഇനവും വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതുമാണ്. കഴിഞ്ഞവര്‍ഷം ഇരുപതിനായിരം കിലോ ശര്‍ക്കരയാണ് ഇവിടെ നിന്ന് ലഭിച്ച കരിമ്പുകൊണ്ട് ഉല്‍പാദിപ്പിച്ചത്. ഇത്തവണയും അത്രയും തന്നെ ലക്ഷ്യമിടുന്നു. ഭൂപ്രദേശ സൂചിക സര്‍ട്ടിഫിക്കറ്റ് ഉള്ളതിനാല്‍ മധ്യതിരുവിതാംകൂര്‍ ശര്‍ക്കര എന്ന പേരിലാണ് വിപണനം.

  

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഏക കരിമ്പ് ഗവേഷണ കേന്ദ്രമാണ് തിരുവല്ലയിലേത്.കേന്ദ്ര കരിമ്പു ഗവേഷണ പദ്ധതിപ്രകാരമുള്ള പരീക്ഷണങ്ങളും  നടക്കുന്നു.ഉല്‍പാദിപ്പിക്കുന്ന  ശര്‍ക്കര മുഴുവനും ഇവിടുത്തെ കൗണ്ടറിലൂടെയും കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലെ വില്‍പനശാലകളിലൂടെയും  ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്. എല്ലാവര്‍ഷവും ഡിസംബറിലാണ്  ഇവിടെ കരിമ്പ് വിളവെടുപ്പും ശര്‍ക്കര നിര്‍മാണവും നടക്കുന്നത്

MORE IN SOUTH
SHOW MORE
Loading...
Loading...