അനുവദിച്ചത് 77 ലക്ഷം രൂപ; വിശ്രമകേന്ദ്രത്തിന്റെ നിർമാണം ഒച്ചിഴയും വേഗത്തിൽ

anchal-21
SHARE

കൊല്ലം അഞ്ചല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണം ഇഴയുന്നു. രണ്ടു മാസത്തോളമായി ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. നിര്‍മാണം പുനരാരംഭിക്കാന്‍ കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.രാജുവിന്റെ വിശദീകരണം.

ഉണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു കളിഞ്ഞാട്ടാണ് വിശ്രമ കേന്ദ്രത്തിന്റെ പണി ആരംഭിച്ചത്. ആസ്തി വികസന ഫണ്ടില്‍ നിന്നു എഴുപത്തിയേഴ് ലക്ഷം രൂപ ചെലവാക്കിയാണ് രണ്ടു നിലയുള്ള കെട്ടിടം പണിയുന്നത്.

തൂണുകള്‍ വാര്‍ത്ത് ഒന്നാം നില കോണ്‍ക്രീറ്റ് ചെയ്തിട്ട് മാസം രണ്ടാകുന്നു. പിന്നീട് ഒരു ജോലിയും നടന്നിട്ടില്ല. ലക്ഷങ്ങള്‍ ചെലവാക്കി പണിത വനിതാ വിശ്രമ കേന്ദ്രവും അടച്ചിട്ടിരിക്കുകയാണ്. ഇതെല്ലാം യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നു.

MORE IN SOUTH
SHOW MORE
Loading...
Loading...