ആൾക്കൂട്ടവും ബഹളവുമില്ല; കോവിഡ് ചട്ടങ്ങൾ പാലിച്ച് വോട്ട് ചോദിച്ച് സ്ഥാനാർഥികൾ

pta-08
SHARE

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണവും, വോട്ടഭ്യർഥനയുമായി പത്തനംതിട്ടയിൽ  സ്ഥാനാർഥികൾ സജീവമായി തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടഭ്യർഥന. തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇത് പുതിയൊരധ്യായമാണെന്ന് സ്ഥാനാർഥി പറയുന്നു.

മുൻതിരഞ്ഞെടുപ്പുകളെപ്പോലെ ബഹളമില്ല. ആൾക്കൂട്ടവുമില്ല. പലയിടത്തും സ്ഥാനാർഥി ഏകയായാണ് വോട്ടഭ്യർഥിക്കുന്നത്. ഇത് പിങ്കി ശ്രീധർ. മെഴുവേലി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ഇടതു സ്ഥാനാർഥി. നിലവിൽ ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്ത് ഇക്കുറിയും ഇടതിനൊപ്പം നിൽക്കുമെന്ന് സ്ഥാനാർഥി.

വരും ദിവസങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റുള്ളവരും കോവിഡ് മനദണ്ഡങ്ങൾ പാലിച്ച് സജീവ പ്രചാരണത്തിനും പ്രവർത്തനത്തിനും ഇറങ്ങും.

MORE IN SOUTH
SHOW MORE
Loading...
Loading...