നഗരസഭാ അധ്യക്ഷക്ക് മർദ്ദനമേറ്റ സംഭവം; അക്രമികൾക്കെതിരെ നടപടിവേണം; ഉമ്മൻചാണ്ടി

oc-03
SHARE

പത്തനംതിട്ട നഗരസഭാ അധ്യക്ഷയെ ഉള്‍പ്പെടെ മര്‍ദിച്ച ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലുള്ളവരെ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. കുമ്പഴയില്‍ നഗരകാര്യ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനിടെ  ഇന്നലെയാണ് ഭരണപക്ഷ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായത്. 

സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികില്‍സയിലുള്ളവരെ ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. പൊലീസ് നോക്കിനില്‍ക്കെയാണ് നഗരസഭ അധ്യക്ഷയുള്‍പ്പെടെയുള്ളവരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ആവശ്യപ്പെട്ടു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഇനിയും ബാക്കിനില്‍ക്കുന്നു എന്നാരോപിച്ചായിരുന്നു കഴിഞ്ഞദിവസത്തെ പ്രതിപക്ഷപ്രതിഷേധം. ഉദ്ഘാടനത്തിനെത്തിയെ ഭരണസമിതി അംഗങ്ങളെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതാണ് കയ്യാങ്കളിയിലെക്കെത്തിയത്. കുറ്റക്കാര്‍ക്കതിരെ നടപടിയെടുക്കും വരെ പ്രത്യക്ഷ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം.

MORE IN SOUTH
SHOW MORE
Loading...
Loading...