ആലപ്പുഴ ജില്ലാ ജയിലിന് പുതിയ കെട്ടിടമായി; ഓർമകൾ പങ്കുവച്ച് മന്ത്രി

alpy-03
SHARE

കാലപ്പഴക്കത്താല്‍ ബുദ്ധിമുട്ടിലായ ആലപ്പുഴ ജില്ലാജയിലിന് സൗകര്യങ്ങളായി. അഞ്ചരക്കോടി ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പഴയ ജയിലില്‍ കിടന്നതിന്റെ ഓര്‍മകള്‍ പങ്കുവച്ചു മന്ത്രി ജി.സുധാകരനും എ.എം.ആരിഫ് എം.പിയും.

സ്വാതന്ത്ര്യലബ്ധിക്കു മുൻപേ പ്രവർത്തനമാരംഭിച്ച ജയിലാണ് ആലപ്പുഴയിലേത്. കാലപ്പഴക്കവും സൗകര്യങ്ങളുടെ പരിമിതിയും വീര്‍പ്പുമുട്ടിച്ചയിടത്താണ് മൂന്നുനിലകളിലായി പുതിയ കെട്ടിടം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നൂറിലേറെ തടവുകാരെ പാര്‍പ്പിച്ചയിടത്ത് അസൗകര്യങ്ങള്‍ കാരണം അത് 41 പേരിലേക്ക് ഒതുങ്ങി.

110 തടവുകാരെ പാർപ്പിക്കാനുള്ള ശേഷിയാണ് പുതിയ കെട്ടിടത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയകേസുകളില്‍ പെട്ട് ജയിലില്‍ കഴിഞ്ഞതിന്റെ ഓര്‍മ പങ്കുവച്ചു മന്ത്രി ജി.സുധാകരന്‍. 2013 ല്‍ ജില്ലാ ജയിലായി അപ്ഗ്രേ‍ഡ് ചെയ്ത സ്പെഷ്യല്‍ സബ്ജയില്‍ 69 സെന്റ് സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. 

MORE IN SOUTH
SHOW MORE
Loading...
Loading...